ഗോകുലിന്റെ മരണം: കോണ്ഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി
1538874
Wednesday, April 2, 2025 5:26 AM IST
സുൽത്താൻ ബത്തേരി: കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ അന്പലവയൽ നെല്ലാറച്ചാൽ സ്വദേശിയായ പട്ടികവർഗ യുവാവ് ഗോകുലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ട സംഭവത്തിൽ വിശദാന്വേഷണം നടത്തണമെന്ന് കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കസ്റ്റഡിയിലുള്ള യുവാവിന്റെ സുരക്ഷയിൽ പോലീസ് വരുത്തിയ വീഴ്ചയിൽ പ്രതിഷേധിച്ച് നഗരത്തിൽ പ്രകടനം നടത്തി. പ്രസിഡന്റ് അഡ്വ. സതീഷ് പൂതിക്കാട്, ഉമ്മർ കുണ്ടാട്ടിൽ, ബാബു പഴുപ്പത്തൂർ, സി.എ. ഗോപി, ടി.എൽ. സാബു, ഇന്ദ്രജിത്ത്, സഫീർ പഴേരി എന്നിവർ നേതൃത്വം നൽകി.