യുവാവിന്റെ മരണത്തിൽ വ്യക്തത വരുത്തണം: ആർവൈജെഡി
1538867
Wednesday, April 2, 2025 5:22 AM IST
കൽപ്പറ്റ: ഗോകുലിനെ(18)പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ട സംഭവത്തിൽ വ്യക്തത വരുത്തണമെന്ന് ആർവൈജെഡി ജില്ലാ പ്രസിഡന്റ് പി.പി. ഷൈജൽ ആവശ്യപ്പെട്ടു.
കാണാതായെന്ന പരാതിയിൽ കോഴിക്കോട് പോലീസ് കസ്റ്റഡിയിലെടുത്ത് കൽപ്പറ്റ പോലീസിനു കൈമാറിയ യുവാവാണ് മരിച്ചത്. മൂത്രമൊഴിക്കുന്നതിനു ശുചിമുറിയിൽ പോയ യുവാവ് ഷർട്ട് ഉപയോഗിച്ച് ഷവറിൽ തൂങ്ങിമരിച്ചെന്നാണ് പോലീസ് ഭാഷ്യം.
യുവാവ് സ്റ്റേഷനിലുള്ള വിവരം പോലീസ് അറിയിച്ചില്ലെന്നാണ് കുടുംബം പറയുന്നത്. യുവാവിന്റെ മരണത്തിൽ സമഗ്ര അന്വേഷണം ഉണ്ടാകണമെന്നും ഷൈജൽ ആവശ്യപ്പെട്ടു.