പെരിക്കല്ലൂരിന്റെ പെരുമ പ്രകാശനം
1537903
Sunday, March 30, 2025 5:51 AM IST
പുൽപ്പള്ളി: പെരിക്കല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ 2024-25 അധ്യയനവർഷം പാഠ്യ, പാഠ്യേതര മേഖലകളിൽ സംഘടിപ്പിച്ച പ്രവർത്തനങ്ങളും സ്കൂളിന്റെ മികവുകളും അഭിമാനാർഹമായ നേട്ടങ്ങളും വിശദമാക്കുന്ന പത്രിക പെരിക്കല്ലൂരിന്റെ പെരുമ എഴുത്തുകാരൻ ഡോ.കെ.എസ്. പ്രേമൻ പ്രകാശനം ചെയ്തു. പിടിഎ പ്രസിഡന്റ് ജി.ജി. ഗിരീഷ്കുമാർ അധ്യക്ഷത വഹിച്ചു. എസ്എൻ കോളജ് പ്രിൻസിപ്പൽ ഡോ.കെ. പി. സാജു മുഖ്യപ്രഭാഷണം നടത്തി.
സ്കൂൾ പ്രിൻസിപ്പൽ പി.കെ. വിനുരാജൻ, മുള്ളൻകൊല്ലി പഞ്ചായത്തംഗം ജോസ് നെല്ലേടം, എസ്എംസി ചെയർമാൻ അബ്ദുൾ റസാഖ്, എംപിടിഎ പ്രസിഡന്റ് ഗ്രേസി റെജി, സീനിയർ അസിസ്റ്റന്റ് ഷാജി മാത്യു, ഇ.കെ. ഷാന്റി, സി. ഷീബ,
എം.ആർ. രഘു, പി.ആർ. ഷിജിന, പി.എസ്. ഷംന, എ.പി. ഷിനോ, സിൽജ വർഗീസ്, ഇഷ ആൻ ഷിബു, ഷാജോണ്‍ പി. ഷൈജു, ഹെഡ്മാസ്റ്റർ ഷാജി പുൽപ്പള്ളി, സ്റ്റാഫ് സെക്രട്ടറി സി.വി. രതീഷ് എന്നിവർ പ്രസംഗിച്ചു.