മാലിന്യ പരിപാലനവും മാധ്യമങ്ങളും: സെമിനാർ നടത്തി
1538312
Monday, March 31, 2025 6:03 AM IST
കൽപ്പറ്റ: മാലിന്യമുക്തം നവകേരളം ജനകീയ കാന്പയിനിന്റെ ഭാഗമായി ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ മാലിന്യ പരിപാലനവും മാധ്യമങ്ങളും എന്ന വിഷയത്തിൽ ഓഷിൻ ഹോട്ടൽ ഹാളിൽ സെമിനാർ നടത്തി.
കളക്ടറേറ്റിൽ സജ്ജമാക്കിയ വേസ്റ്റ് വണ്ടർ പാർക്ക് പോലുള്ള നൂതന ആശയങ്ങൾ തദ്ദേശ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന ആശയം മുൻനിർത്തി എല്ലാവരും ഹരിത മാനദണ്ഡങ്ങൾ പാലിച്ചു പ്രവർത്തിക്കാൻ തയാറാകണമെന്നും സെമിനാറിൽ അഭിപ്രായം ഉയർന്നു. ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ എസ്. ഹർഷൻ അധ്യക്ഷത വഹിച്ചു.
ജില്ലയിൽ ശുചിത്വമിഷന്റെ നേതൃത്വത്തിൽ മാർച്ച് 28 വരെ നടത്തിയ 1,048 പരിശോധനകളിൽ 4,35,200 ലക്ഷം രൂപ പിഴ ചുമത്തിയതായി അദ്ദേഹം പറഞ്ഞു. 83 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ശുചിത്വമിഷൻ ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ കെ. അനൂപ്, അസിസ്റ്റന്റ് കോ ഓർഡിനേറ്റർ കെ.ബി. നിധികൃഷ്ണ എന്നിവർ നേതൃത്വം നൽകി.