സ്നേഹിത എക്സ്റ്റൻഷൻ സെന്റർ പ്രവർത്തനം തുടങ്ങി
1538869
Wednesday, April 2, 2025 5:22 AM IST
മാനന്തവാടി: പോലീസിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഡിവൈഎസ്പി ഓഫീസിൽ സ്നേഹിത എക്സ്റ്റൻഷൻ സെന്റർ പ്രവർത്തനം തുടങ്ങി. പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു.
പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യുന്ന കേസുകൾക്ക് കൗണ്‍സലിംഗിലൂടെ പരിഹാരം കണ്ടെത്താൻ എക്സ്റ്റൻഷൻ സെന്റർ മുഖേന സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
സ്നേഹിത എക്സ്റ്റൻഷൻ സെന്റർ പോസ്റ്റർ, വിസിറ്റിംഗ് കാർഡ് എന്നിവയുടെ പ്രകാശനം മന്ത്രി നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സണ്‍ സി.കെ. രത്നവല്ലി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി.കെ. ബാലസുബ്രഹ്മണ്യൻ, ഡിവൈഎസ്പി വിശ്വംഭരൻ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ആശ പോൾ എന്നിവർ പ്രസംഗിച്ചു.