ഹാൻഡ് എബ്രോയിഡറിയിൽ പരിശീലനം നൽകി
1538866
Wednesday, April 2, 2025 5:22 AM IST
മാനന്തവാടി: സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ(സിഡ്ബി), കേരള സ്റ്റേറ്റ് അസോസിയേഷൻ ഓഫ് ഫിനാൻഷ്യൽ ഇൻക്ലൂഷൻ ഇൻസ്റ്റിറ്റ്യൂഷൻസ്(കസാഫി)എന്നിവയുടെ സാന്പത്തിക സഹായത്തോടെ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി വനിതകൾക്ക് ഹാൻഡ് എബ്രോയിഡറി, നീഡിൽ വർക്ക് എന്നിവയിൽ ദ്വിദിന പരിശീലനം നൽകി. സൊസൈറ്റി ഓഡിറ്റോറിയത്തിൽ എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം ഓഫീസർ പി.എ. ജോസ് അധ്യക്ഷത വഹിച്ചു. കസാഫി ജില്ലാ കോ ഓർഡിനേറ്റർ ടി.പി. വരുണ്‍ പദ്ധതി വിശദീകരണം നടത്തി. മുനിസിപ്പൽ കൗണ്‍സിലർ ആലീസ് സിസിൽ, കസാഫി ഫീൽഡ് കോഓർഡിനേറ്റർ അനഘ ജോസ്, പ്രോജക്ട് കോഓർഡിനേറ്റർ ജാൻസി ജിജോ എന്നിവർ പ്രസംഗിച്ചു.
ഡബ്ല്യുഎസ്എസ്എസ് ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റെ മേക്കിംഗ് കോഴ്സിലെ അധ്യാപകരായ ചിഞ്ചു മരിയ, സോന ബെന്നി, റീജണൽ കോ ഓർഡിനേറ്റർമാരായ ലിജ കുര്യാക്കോസ്, ബിൻസി വർഗീസ്, ഷീന ആന്റണി, ബിൻസി വർഗീസ്, ജിനി ഷിനു എന്നിവർ നേതൃത്വം നൽകി. പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് നൽകി.
ഹാൻഡ് എബ്രോയിഡറി, നീഡിൽ വർക്ക് എന്നിവയിൽ അധിഷ്ഠിതമായ വരുമാനവർധക പദ്ധതികൾ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. പരിശീലനം നേടിയവർക്ക് സംരംഭം ആരംഭിക്കുന്നതിനു വായ്പ സൗകര്യവും സാങ്കേതിക സഹായവും സൊസൈറ്റി ലഭ്യമാക്കും.