സമഗ്ര പച്ചക്കറി വികസന പദ്ധതി: കരാർ ജീവനക്കാരുടെ സേവന കാലാവധി പുതുക്കി
1538276
Monday, March 31, 2025 5:16 AM IST
കൽപ്പറ്റ: കൃഷി വകുപ്പിൽ സമഗ്ര പച്ചക്കറി വികസന പദ്ധതിക്കു കീഴിൽ പ്രവർത്തിക്കുന്ന കരാർ ജീവനക്കാരുടെ സേവനകാലാവധി പുതുക്കി. രണ്ട് ടെക്നിക്കൽ അസിസ്റ്റന്റുമാർ, മൂന്ന് ഡാറ്റ എൻട്രി ഓപ്പറേറ്റർമാർ, വിവിധ ജില്ലകളിലെ 28 ഡാറ്റ എൻട്രി ഓപ്പറേറ്റർമാർ,
51 ഫീൽഡ് അസിസ്റ്റന്റുമാർ എന്നിവരുടെ സേവന കാലാവധിയാണ് 179 ദിവസത്തേക്കു പുതുക്കിയത്. സ്ഥിരപ്പെടുത്തുന്നതിന് അവകാശവാദം ഉന്നയിക്കില്ലെന്ന സത്യവാങ്മൂലം ഇവരിൽനിന്നു വാങ്ങും.