ഹാപ്പിനെസ് ഫെസ്റ്റ്: പ്രവേശന ഫീസ് കുറയ്ക്കണമെന്ന് ബിജെപി
1538871
Wednesday, April 2, 2025 5:22 AM IST
സുൽത്താൻ ബത്തേരി: നഗരസഭയും ലയണ്‍സ് ക്ലബും സംയുക്തമായി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടിൽ നടത്തുന്ന ഹാപ്പിനെസ് ഫെസ്റ്റിൽ പ്രവേശന ഫീസ് 100 രൂപയിൽനിന്നു 50 രൂപയായി കുറയ്ക്കണമെന്ന് ബിജെപി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഫീസ് കുറയ്ക്കാത്തപക്ഷം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
അമിത ഫീസ് ഈടാക്കുന്നതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് കോണ്‍ഗ്രസും മുസ്ലിം ലീഗിനുമെന്ന് കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് എ.എസ്. കവിത ഉദ്ഘാടനം ചെയ്തു.
ഷീല സുബ്രഹ്മണ്യൻ, സി.ആർ. ഷാജി, ഗീത വിജയൻ, ജെ.പി. ജയേഷ്, ടി.ടി. ശ്രീജിത്ത്കുമാർ, കെ.ജി. അഖിൽ, വി.ആർ. രഞ്ജു, സനീഷ്, റഹ്മാൻ, സുധിൻ, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.