യാത്രയയപ്പ് നൽകി
1538884
Wednesday, April 2, 2025 5:27 AM IST
മാനന്തവാടി: കെഎസ്ആർടിസിയിൽനിന്നു വിരമിക്കുന്ന പി.കെ. ദിനേശന് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ യൂണിറ്റ് കമ്മിറ്റിയുടെ(സിഐടിയു)നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കോർപറേഷന്റെ 60-ാം വാർഷികാഘോഷം ഇതോടനുബന്ധിച്ച് നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. കെഎസ്ആർടിഇഎ യൂണിറ്റ് പ്രസിഡന്റ് സി.എസ്. പ്രമോദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.ജെ. റോയ്, ടി.കെ. പുഷ്പൻ, ബി.ടി. നൗഫൽ, കെ.എസ്. പ്രകാശൻ, എം.സി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.