ദേശീയ മൗണ്ടൻ സൈക്ലിംഗ്: വയനാടിന് നേട്ടം
1538668
Tuesday, April 1, 2025 7:36 AM IST
കൽപ്പറ്റ: ഹരിയാനയിൽ നടന്ന ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാന്പ്യൻഷിപ്പിൽ വയനാടിനു നേട്ടം.
14 വയസിൽ താഴെയുള്ള പെണ്‍കുട്ടികളുടെ വ്യക്തിഗത, മാസ്സ് സ്റ്റാർട്ട് വിഭാഗങ്ങളിൽ ജില്ലയിൽനിന്നുള്ള മെയ്സ ബക്കർ വെള്ളി മെഡൽ നേടി. ജൂണിയർ റിലേ വിഭാഗത്തിൽ മുഹമ്മദ് മാസിൻ, ജോഷ്ന ജോയി എന്നിവർ വെങ്കലം സ്വന്തമാക്കി.
ചാന്പ്യൻഷിപ്പിൽ പങ്കെടുത്ത കേരള ടീമിൽ 11 താരങ്ങളാണ് ഉണ്ടായിരുന്നത്. വിജയികളെ ജില്ലാ സൈക്ലിംഗ് അസോസിയേഷൻ അനുമോദിച്ചു.