ബത്തേരിയിൽ ഹാപ്പിനെസ് ഫെസ്റ്റ് തുടങ്ങി
1538308
Monday, March 31, 2025 6:02 AM IST
സുൽത്താൻ ബത്തേരി: നഗരസഭ ഹാപ്പിനസ് ഇൻഡക്സ് വർധിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച സന്തോഷ ഉത്സവത്തിനു(ഹാപ്പിനെസ് ഫെസ്റ്റ്)തുടക്കമായി. ഏപ്രിൽ 20 വരെ നീളുന്ന ഉത്സവത്തിന്റെ ഉദ്ഘാടനം സെന്റ് മേരീസ് കോളജ് ഗ്രൗണ്ടിൽ മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ് നിർവഹിച്ചു.
വൈസ് ചെയർപേഴ്സണ്‍ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ കെ. റഷീദ്, സാലി പൗലോസ്, ടോം ജോസ്, ഷാമില ജുനൈസ്, ലിഷ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായ പി.ആർ. ജയപ്രകാശ്, കെ.ജെ. ദേവസ്യ, സതീഷ് പൂതിക്കാട്, അമീർ, സോമനാഥൻ, പി.കെ. രാമചന്ദ്രൻ, കെ.സി. യോഹന്നാൻ,
ടൗണ്‍ ലയണ്‍സ് ക്ലബ് ഭാരവാഹികളായ, സാജൻ, മാത്യു, ലിജോ, പ്രതീഷ്, ജയ്സണ്‍ ജോസഫ്, ബിജു സൂര്യ എന്നിവർ പ്രസംഗിച്ചു. നഗരസഭയും ടൗണ്‍ ലയണ്‍സ് ക്ലബും സംയുക്തമായി ഒരുക്കിയ കാർണിവൽ ഉത്സവത്തിന്റെ ഭാഗമാണ്.
500 അടി നീളമുള്ള മറൈൻ ഫിഷ് ടണൽ അക്വേറിയം, ഓപ്പണ്‍ പെറ്റ് ഷോ, ഫ്ളവർ ഷോ, റോബോട്ടിക് അനിമൽസ്, പ്ലാനറ്റോറിയം, വാണിജ്യ-വ്യവസായ സ്റ്റാളുകൾ, ഫുഡ് കോർട്ട്, അമ്യുസ്മെന്റ് പാർക്ക്, സ്റ്റേജ് ഷോ എന്നിവ ഉത്സവ നഗരിയിൽ ഉണ്ടാകും. ദിവസവും വൈകുന്നേരം നാല് മുതൽ രാത്രി 10 വരെയാണ് പ്രവേശനം.