കവിതാസമാഹാരം പ്രകാശനം ചെയ്തു
1538674
Tuesday, April 1, 2025 7:36 AM IST
പുൽപ്പള്ളി: ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപിക ജസിയുടെ ഹൃദയ രേഖകൾ’ എന്ന കവിതാസമാഹാരം ജയശ്രീ ഓഡിറ്റോറിയത്തിൽ കവിയും കേരള സാഹിത്യ അക്കാദമി ജനറൽ കൗണ്‍സിൽ അംഗവുമായ സുകുമാരൻ ചാലിഗദ്ദ പ്രകാശനം ചെയ്തു. അധ്യാപകനും എഴുത്തുകാരനുമായ ഷാജി പുൽപ്പള്ളി പുസ്തകം ഏറ്റുവാങ്ങി. പ്രീത ജെ. പ്രിയദർശിനി പുസ്തകാവതരണം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലിപ്കുമാർ അധ്യക്ഷത വഹിച്ചു. ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.ആർ. ജയരാജ്, മാനേജർ കെ.ആർ. ജയറാം, വൈസ് പ്രിൻസിപ്പൽ പി.ആർ. സുരേഷ്,എൻ. അനിൽകുമാർ, ഡോ.എസ്.കെ. രാജേഷ് കോഴിക്കോട്, കെ.കെ. രഘുലാൽ, അനസ് മേപ്പയുർ, ഒ.കെ. സിബി, കെ.കെ. ഷിജിത്ത്കുമാർ എന്നിവർ പ്രസംഗിച്ചു. അധ്യാപകൻ പുൽപ്പള്ളി ഗ്രീൻവാലി വിരിപ്പാമറ്റത്തിൽ ജോണ്‍സന്റെ ഭാര്യയാണ് ജസി.