ഗോത്ര യുവാവിന്റെ മരണം ദുരൂഹം: ഡിസിസി പ്രസിഡന്റ്
1538875
Wednesday, April 2, 2025 5:26 AM IST
കൽപ്പറ്റ: പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ഗോത്ര യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ട സംഭവം സംശയാസ്പദവും ദുരൂഹവുമാണെന്നു ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ പറഞ്ഞു.
കസ്റ്റഡിയിലുള്ള യുവാവിന്റെ സുരക്ഷയിൽ പോലീസ് വീഴ്ച വരുത്തി. കേസ് രജിസ്റ്റർ ചെയ്യാതെ യുവാവിനെ സ്റ്റേഷനിൽ ഇരുത്തിയതും കൃത്യവിലോപമാണ്. സ്റ്റേഷനിൽ സംഭവിച്ചത് എന്തെന്നു അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും അപ്പച്ചൻ ആവശ്യപ്പെട്ടു.