സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം കൽപ്പറ്റയിൽ
1537905
Sunday, March 30, 2025 5:51 AM IST
കൽപ്പറ്റ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ(കഐസ്എസ്പിയു) 33-ാമത് ജില്ലാ സമ്മേളനം ഒന്ന്, രണ്ട് തീയതികളിൽ പെൻഷൻ ഭവനിൽ നടക്കും. ഒന്നിനു രാവിലെ 10.30ന് പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും.
കെ.പി. നാരായണൻ നന്പ്യാർ അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ സംഘടനാ റിപ്പോർട്ടും എം.ജി. രാജൻ ജില്ലാ പ്രവർത്തന റിപ്പോർട്ടും ഇ.കെ. ജയരാജൻ വരവുചെലവ് കണക്കും അവതരിപ്പിക്കും.
വനിതാസമ്മേളനത്തിൽ വി.കെ. സുരേഷ്ബാബു കണ്ണൂർ, എൻ.എ. വിനയ എന്നിവർ പ്രസംഗിക്കും. രണ്ടിന് രാവിലെ 10ന് ആരംഭിക്കുന്ന കൗണ്‍സിൽ യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.