വിശദാന്വേഷണം നടത്തണം: സിപിഐ(എംഎൽ)
1538883
Wednesday, April 2, 2025 5:27 AM IST
കൽപ്പറ്റ: പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ട സംഭവത്തിൽ വിശദാന്വേഷണം നടത്തണമെന്ന് സിപിഐ(എംഎൽ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഗോകുലിനെ കസ്റ്റഡിയിൽ എടുത്തതുമുതൽ മരണം വരെയുള്ള പോലീസ് നടപടികൾ അന്വേഷണ പരിധിയിൽ വരണമെന്നും യോഗം ആവശ്യപ്പെട്ടു. പി. സുകുമാരൻ അധ്യക്ഷത വഹിച്ചു.