ലഹരിക്കെതിരേ ജനകീയ പ്രതിരോധ സമിതി രൂപീകരിച്ചു
1538673
Tuesday, April 1, 2025 7:36 AM IST
കൽപ്പറ്റ: ലഹരി വിരുദ്ധ പ്രവർത്തനത്തിന് കരിങ്കുറ്റിയിൽ ജനകീയ പ്രതിരോധ സമിതി രൂപീകരിച്ചു. ഇതിനു ചേർന്ന യോഗം റിട്ട.എസ്പി പ്രിൻസ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. നാടിനെ ഗ്രസിക്കുന്ന ലഹരി വ്യാപനത്തിനെതിരേ സമൂഹം ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും കൗമാരക്കാരായ കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
കെ.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം
ജീന തങ്കച്ചൻ, പി.ജി. രാധാകൃഷ്ണൻ, സി. പ്രദീപ്, കെ.യു. ഭാസ്കരൻ, ഉദയബാബു, പി. ശശിധരൻ, പി.എം. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.കെ.പി. മുരളീധരൻ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി വാർഡ് മെംബർ ജീന തങ്കച്ചൻ(രക്ഷാധികാരി),കെ.വി. രവീന്ദ്രൻ(ചെയർമാൻ), പി.എസ്. അനിൽ, ഉദയബാബു (വൈസ് ചെയർമാൻമാർ), കെ.പി. മുരളീധരൻ (കണ്‍വീനർ), പി. പ്രമോദ്, സതീഷ്കുമാർ പുത്തൻമഠം (ജോയിന്റ് കണ്‍വീനർമാർ), സി. പ്രദീപ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കരിങ്കുറ്റിയിൽ ദീപം തെളിയിച്ചു.