ചത്ത ആടുകളെ വനത്തിൽ തള്ളി
1538314
Monday, March 31, 2025 6:04 AM IST
കാട്ടിക്കുളം: ചത്ത 35 ഓളം ആടുകളെ വനത്തിൽ തള്ളി കടന്നുകളയാൻ ശ്രമിച്ച നാല് രാജസ്ഥാൻ സ്വദേശികൾ വനസേനയുടെ പിടിയിലായി. സദാൻ (28),മുസ്താഖ് (51), നാധു (52), ഇർഫാൻ(34)എന്നിവരാണ് അറസ്റ്റിൽ.
കഴിഞ്ഞ ദിവസം തോൽപ്പെട്ടി വനത്തിലാണ് ഇവർ ചത്ത ആടുകളെ തള്ളിത്. ആടുകളുടെ ജഡം കൊണ്ടുവന്ന നാഷണൽ പെർമിറ്റ് ലോറി വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തു.