കടുവാഭീതിയിൽ ആനപ്പാറ, പക്കാളിപ്പള്ളം നിവാസികൾ
1538672
Tuesday, April 1, 2025 7:36 AM IST
കൽപ്പറ്റ: ചുണ്ടേലിനടുത്തുള്ള ആനപ്പാറ, പക്കാളിപ്പള്ളം നിവാസികൾ കടുവാഭീതിയിൽ. ദിവസങ്ങളായി ഈ പ്രദേശങ്ങളിൽ കടുവ സാന്നിധ്യമുണ്ട്. കഴിഞ്ഞ ദിവസം ആനപ്പാറ മാരിയമ്മൻ ക്ഷേത്രത്തിനു സമീപം പശുവിനെ കടുവ കൊന്നുതിന്നിരുന്നു.
വനം ദ്രുതപ്രതികരണസേന ജനങ്ങളുടെ സഹകരണത്തോടെ ആനപ്പാറ, പക്കളിപ്പളം പ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കാണാനായില്ല. കടുവയെ കൂടുവച്ച് പിടിക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സൗത്ത് വയനാട് വനം ഡിവിഷൻ പരിധിയിലാണ് കടുവ സാന്നിധ്യമുള്ള സ്ഥലങ്ങൾ.