ആശ്രിത നിയമനത്തിൽനിന്നു എയ്ഡഡ് മേഖലയെ ഒഴിവാക്കരുത്: കെഎസ്ടിസി
1538873
Wednesday, April 2, 2025 5:26 AM IST
കൽപ്പറ്റ: സർവീസിലിരിക്കേ മരിക്കുന്ന ജീവനക്കാരുടെ ആശ്രിതർക്ക് സമാശ്വാസ തൊഴിൽ നൽകുന്ന പദ്ധതിയിൽനിന്നും എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാരെ ഒഴിവാക്കുന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ(കെഎസ്ടിസി)ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
അർഹമായ ആശ്രിത നിയമനങ്ങൾ ഒഴിവാക്കി പുതിയ നിയമനം നടത്താൻ മാനേജർമാരെ സഹായിക്കുന്ന ഉത്തരവ് എയ്ഡഡ് മേഖലയിലെ ജീവനക്കാരോടുള്ള നീതിനിഷേധമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഷാനവാസ് ഓണാട്ട് അധ്യക്ഷത വഹിച്ചു. എ.എ. സന്തോഷ്കുമാർ, പി.ജെ. ജോമിഷ്, സിജോയ് ചെറിയാൻ, പി.ആർ. ദിവ്യ, എ.വൈ. നിഷാല, വി.കെ. കൃഷ്ണപ്രസാദ് എന്നിവർ പ്രസംഗിച്ചു.