സ്കോളർഷിപ്പ് തിളക്കത്തിൽ മുഹമ്മദ് അസീം
1538666
Tuesday, April 1, 2025 7:36 AM IST
മേപ്പാടി: ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മുഹമ്മദ് അസീം നാഷണൽ മീൻസ് കം മെരിറ്റ് സ്കോളർഷിപ്പ് നേടി. 48,000 രൂപയാണ് സ്കോളർഷിപ്പ്. ഖത്തറിൽ ഹോം നഴ്സായി ജോലി ചെയ്യുന്ന മൂപ്പൈനാട് എടക്കണ്ടത്തിൽ അബ്ദുള്ളയുടെയും ഷാഹിദയുടെയും മകനാണ് മുഹമ്മദ് അസീം.
ക്ലാസ് അധ്യാപിക സീന, ഇംഗ്ലീഷ് അധ്യാപിക വിജി, മറ്റു അധ്യാപകർ എന്നിവരുടെ പ്രോത്സാഹനമാണ് നേട്ട ത്തിനു സഹായകമായതെന്ന് മുഹമ്മദ് അസീം പറഞ്ഞു.