സി.എസ്. ഭാസ്കരൻ അനുസ്മരണം
1538667
Tuesday, April 1, 2025 7:36 AM IST
പയ്യന്പള്ളി: സിപിഎം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടങ്കരയിൽ സി.എസ്. ഭാസ്കരൻ അനുസ്മരണവും ഇ.എം.എസ്, എ.കെ.ജി ദിനാചരണവും സംഘടിപ്പിച്ചു.
പാർട്ടി ജില്ലാ സെക്രട്ടറി കെ. റഫീഖ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സണ്ണി ജോർജ് അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗം സുരേഷ് താളൂർ അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി പി.ടി. ബിജു, ലോക്കൽ സെക്രട്ടറി ഗോകുൽ ഗോപിനാഥ്, ഏരിയ കമ്മിറ്റി അംഗം കെ.എം. വർക്കി എന്നിവർ പ്രസംഗിച്ചു. സുനീഷ് ഗോപി സ്വാഗതവും ജോസ് സിച തോമസ് നന്ദിയും പറഞ്ഞു.