കർപ്പൂര മരങ്ങൾ മുറിച്ചുമാറ്റണമെന്ന്
1537904
Sunday, March 30, 2025 5:51 AM IST
ഉൗട്ടി: മാർളിമന്ദ്, കന്പിശോല ഭാഗങ്ങളിൽ അപകടാവസ്ഥയിലുള്ള കർപ്പൂര മരങ്ങൾ മുറിച്ചുമാറ്റണമെന്ന് നഗരസഭാ ഭരണ സമിതി യോഗത്തിൽ കൗണ്‍സിലർമാർ ആവശ്യപ്പെട്ടു.
ബോംബെ കെയ്സിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. ഏപ്രിൽ അഞ്ചിന് നഗരത്തിൽ എത്തുന്ന മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഉജ്വല സ്വീകരണം നൽകാൻ തീരുമാനിച്ചു.
ചെയർപേഴ്സണ്‍ വാണീശ്വരി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ രവികുമാർ, കമ്മീഷണർ സ്റ്റാൻലി ബാബു എന്നിവർ പ്രസംഗിച്ചു.