ബീനാച്ചി എസ്റ്റേറ്റ് സർക്കാർ ഏറ്റെടുക്കണം: കേരള കോണ്ഗ്രസ്-എം
1538878
Wednesday, April 2, 2025 5:26 AM IST
കൽപ്പറ്റ: ദേശീയപാതയോരത്തെ ബീനാച്ചി എസ്റ്റേറ്റ് സർക്കാർ ഏറ്റെടുത്ത് സുവോളജിക്കൽ പാർക്ക് സ്ഥാപിക്കണമെന്ന് കേരള കോണ്ഗ്രസ്-എം ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. തെന്നിന്ത്യയിലെ മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നായി ബീനാച്ചി എസ്റ്റേറ്റിനെ മാറ്റാനാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ജോസഫ് മാണിശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ, ജില്ലാ ജനറൽ സെക്രട്ടറി വി.പി. അബ്ദുൾ ഗഫൂർ ഹാജി, ടി.എസ്. ജോർജ്, കെ.കെ. ബേബി, റെജി ഓലിക്കരോട്ട്, വിത്സൻ നെടുംകൊന്പിൽ, എൻ.എ. ബില്ലിഗ്രഹാം, കുര്യൻ ജോസഫ്, മാത്യു ഇടയക്കാട്ട്, പി.ജെ. കാതറിൻ,
ടോം ജോസ്, ടി.ഡി. മാത്യു, പി.എം. ജയശ്രീ, ഡെന്നിസ് ആര്യപ്പള്ളി, അഡ്വ. ജോസഫ് സക്കറിയാസ്, കെ.വി. മാത്യു, ജോസ് തോമസ്, അഡ്വ.എൻ.പി. ജോണ്സണ്, ഗോൾഡ്, സജയൻ മാത്യു, റസാഖ് ബീനാച്ചി എന്നിവർ പ്രസംഗിച്ചു.