ആദിവാസി യുവാവിന്റെ ആത്മഹത്യ: സമഗ്രാന്വേഷണം വേണമെന്ന് യൂത്ത് കോണ്ഗ്രസ്
1538881
Wednesday, April 2, 2025 5:26 AM IST
കൽപ്പറ്റ: യുവാവിനെ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ സമഗ്രാന്വേഷണം നടത്തണമെന്ന് യൂത്ത് കോണ്ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കസ്റ്റഡിയിലെടുത്ത യുവാവിന്റെ സുരക്ഷയിൽ പോലീസിന്റെ ഭാഗത്തു ഗുരുതര വീഴ്ച സംഭവിച്ചതായി യോഗം വിലയിരുത്തി. പ്രസിഡന്റ് ഡിന്റോ ജോസ് അധ്യക്ഷത വഹിച്ചു.