ജനവാസകേന്ദ്രത്തിൽ ക്വാറി ആരംഭിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം
1538307
Monday, March 31, 2025 6:02 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ പറുദീസക്കവലയ്ക്ക് സമീപം കരിങ്കൽ ഖനനം ആരംഭിക്കാനുള്ള നീക്കത്തിത്തിൽ പ്രതിേധവുമായി നാട്ടുകാർ. ക്വാറി തുടങ്ങുന്നതിനെതിരേ പ്രത്യേക ഗ്രാമസഭ വിളിച്ചു ചേർത്ത് ശക്തമായ പ്രക്ഷോഭത്തിനു രൂപം നൽകാൻ പ്രദേശവാസികളുടെ യോഗം തീരുമാനിച്ചു.
പറുദീസക്കവലയിൽ പടിഞ്ഞാറേക്കവല-ശ്രുതിക്കവല റോഡരികിലാണ് നാലു പേരുടെ കൈവശമുള്ള ഭൂമിയിൽ കരിങ്കൽ ഖനനത്തിന് സ്വകാര്യ വ്യക്തി നീക്കം നടത്തുന്നത്. വരൾച്ച രൂക്ഷമായ പ്രദേശത്ത് ക്വാറി തുടങ്ങുന്നത് കുടിവെള്ളം മുട്ടിക്കുമെന്ന് നാട്ടുകാർ പറയുന്നു. മുള്ളൻകൊല്ലി പഞ്ചായത്തിൽ നിലവിൽ മൂന്നു ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്.
ഇവയുടെ പരിസരത്ത് താമസിക്കുന്നവർ ദുരിതം അനുഭവിക്കുകയാണ്. പറുദീസക്കവലയിൽ പാരിസ്ഥിതികത്തകർച്ചയ്ക്ക് ക്വാറി ആക്കം കൂട്ടുമെന്നതിനാൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് പ്രദേശവാസിയായ കുമാരൻ പറഞ്ഞു.