യുവാവിനെ ദന്പതികൾ മർദിച്ചതായി പരാതി
1538305
Monday, March 31, 2025 6:02 AM IST
മാനന്തവാടി: കമ്മനയിലെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി ദന്പതികൾ യുവാവിനെ മർദിച്ചതായി പരാതി. കുറച്ചുകാലമായി കമ്മനയിലെ സുഹൃത്തിന്റെ സ്ഥലത്ത് കൃഷികൾ നടത്തുന്ന തൃശൂർ ചേർപ്പ് കുറ്റിക്കാടൻ ജോർജ് കെ. ജോസിനാണ്(38) കഴിഞ്ഞ ദിവസം മർദനമേറ്റത്.
വ്യക്തിവിരോധത്തിന്റെ പേരിൽ സമീപവാസികളായ ദന്പതികളും മറ്റു രണ്ടുപേരുമാണ് മർദിച്ചതെന്നു ജോർജ് പറയുന്നു. സംഭവത്തിൽ ദന്പതികൾക്കെതിരേ പോലീസ് കേസെടുത്തു. ദന്പതികളുടെ പരാതിയിൽ ജോർജിനെതിരേയും കേസുണ്ട്.
താമസസ്ഥലത്തിനടുത്ത് വയലിൽ ജോലി ചെയ്ത വ്യക്തിയെ ദന്പതികളും സുഹൃത്തുക്കളും ചേർന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത് താൻ ചിത്രീകരിച്ചതാണ് വിരോധത്തിനു കാരണമെന്ന് ജോർജ് പറഞ്ഞു.