കസ്റ്റഡി മരണത്തിൽ സമഗ്രാന്വേഷണം വേണം: എൻ.സി. കൃഷ്ണകുമാർ
1538868
Wednesday, April 2, 2025 5:22 AM IST
അന്പലവയൽ: ഗോകുലിനെ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടതിൽ സമഗ്രാന്വേഷണം നടത്തണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി എൻ.സി. കൃഷ്ണകുമാർ ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച രാവിലെ സ്റ്റേഷനിൽ ജോലിയിയുണ്ടായിരുന്ന പോലീസുകാരെ മാറ്റിനിർത്തി സംഭവം അന്വേഷിക്കണം.
യുവാവ് പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ജീവനൊടുക്കി എന്നത് സംശയസ്പദമാണെന്ന് കൃഷ്ണകുമാർ പറഞ്ഞു.