തരിയോട് പഞ്ചായത്ത് സന്പൂർണ ശുചിത്വ പ്രഖ്യാപനം നടത്തി
1538311
Monday, March 31, 2025 6:02 AM IST
കാവുംമന്ദം: മാലിന്യമുക്തം നവകേരളം കാന്പയിനിന്റെ ഭാഗമായി മാനദണ്ഡങ്ങൾ പാലിച്ച് തരിയോടിനെ സന്പൂർണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. പ്രസിഡന്റ് ഷമീം പാറക്കണ്ടി ശുചിത്വ പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡന്റ് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ഷീജ ആന്റണി, രാധ പുലിക്കോട്, വി.ജി. ഷിബു, പഞ്ചായത്ത് അംഗങ്ങളായ കെ.വി. ഉണ്ണിക്കൃഷ്ണൻ, ചന്ദ്രൻ മടത്തുവയൽ, സൂന നവീൻ, ബീന റോബിൻസണ്‍, വിജയൻ തോട്ടുങ്കൽ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വർഡ്, കെ. എൻ. ഗോപിനാഥൻ, അസിസ്റ്റന്റ് സെക്രട്ടറി കെ.ആർ. സോമൻ, വിഇഒ ശ്രീജിത്ത്,
ഫ്രാൻസിസ്, രാജേഷ്, ഹരിതകർമസേന കണ്‍സോർഷ്യം ഭാരവാഹികളായ ബീന ജോഷി, സുമ രാജീവൻ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി എം.ബി. സുരേഷ് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ ഷെറിൻ സഹല നന്ദിയും പറഞ്ഞു.