സന്പൂർണ ശുചിത്വ പ്രഖ്യാപനവുമായി മേപ്പാടി പഞ്ചായത്ത്
1538876
Wednesday, April 2, 2025 5:26 AM IST
കൽപ്പറ്റ: മാലിന്യമുക്ത നവകേരളം കാന്പയിനിന്റെ ഭാഗമായി മേപ്പാടിയെ സന്പൂർണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റ് രാധ രാമസ്വാമി പ്രഖ്യാപനം നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ടോണി തോമസ് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പഞ്ചായത്ത് സെക്രട്ടറി എം. ഷാജു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജു ഹെജമാടി എന്നിവർ പ്രസംഗിച്ചു. നൂറുശതമാനം വാതിൽപ്പടി സേവനം നടത്തിയ ഹരിതകർമസേന പ്രവർത്തകരെയും വാർഡുതലത്തിൽ തെരഞ്ഞെടുത്ത മാതൃകാ കുടുംബങ്ങളെയും ആദരിച്ചു.