എൻഎസ്എസ് കൽപ്പറ്റ മേഖലാ സമ്മേളനം നടത്തി
1538671
Tuesday, April 1, 2025 7:36 AM IST
കൽപ്പറ്റ: നായർ സർവീസ് സൊസൈറ്റി കൽപ്പറ്റ മേഖലാസമ്മേളനം എൻഎസ്എസ് സ്കൂൾ ഹാളിൽ നടത്തി. ഹോസ്ദുർഗ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പ്രഭാകരൻ കരിച്ചേരി ഉദ്ഘാടനം ചെയ്തു.
നായർ സർവീസ് സൊസൈറ്റി ജാതി സംഘടനയല്ലെന്നും മൂല്യബോധത്തിൽ അധിഷ്ഠിതമായ കരയോഗ പ്രവർത്തനങ്ങളാണ് സംഘടനയുടെ കാതലെന്നും അദ്ദേഹം പറഞ്ഞു. വൈത്തിരി താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.കെ. സുധാകരൻ നായർ അധ്യക്ഷത വഹിച്ചു. എ.പി. നാരായണൻ നായർ മുഖ്യാതിഥിയായി. താലൂക്ക് യൂണിയൻ സെക്രട്ടറി ടി. സുധീരൻ സംഘടനാകാര്യങ്ങൾ വിശദീകരിച്ചു. 50 വർഷം പിന്നിട്ട ദന്പതികളെയും 100 വയസ് പിന്നിട്ട കാർത്യായനിയമ്മയെയും താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പി.പി. വാസുദേവൻ ആദരിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എ.കെ. ബാബു പ്രസന്നകുമാർ ആദരിച്ചു.
വനിതാ യൂണിയൻ പ്രസിഡന്റ് കമലമ്മ , പി സി. നാരായണൻ നന്പ്യാർ, കെ.എസ്. ശ്രീജിത്ത്, കെ.ആർ. ലോകേഷ്, കെ.ആർ. രാജേഷ് എന്നിവർ പ്രസംഗിച്ചു. മയക്കുമരുന്ന് മാഫിയകളെ അടിച്ചമർത്തുന്നതിനു സർക്കാർ അതിശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സംഘാടകസമിതി ചെയർമാൻ എ.പി. വാസുദേവൻ നായർ സ്വാഗതവും കണ്‍വീനർ എ.പി. സവിത നന്ദിയും പറഞ്ഞു.