ഹരിത ഗ്രന്ഥാലയ പ്രഖ്യാപനം നടത്തി
1538306
Monday, March 31, 2025 6:02 AM IST
പനങ്കണ്ടി: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി സദ്ഭാവന വായനശാലയിൽ ഹരിത ഗ്രന്ഥാലയം പ്രഖ്യാപനം മുട്ടിൽ പഞ്ചായത്ത് അംഗം എ.ഇ. വിജയലക്ഷ്മി ഹരിതകേരള മിഷന്റെ സാക്ഷ്യപത്രം കൈമാറി നിർവഹിച്ചു. ഒ.എം. ജയചന്ദ്രകുമാർ അധ്യക്ഷത വഹിച്ചു.
വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി സി.എം. സുമേഷ് മുഖ്യപ്രഭാഷണം നടത്തി. വായനശാല സെക്രട്ടറി എസ്.എസ്. സജീഷ്കുമാർ, എം.ബി. വിനോദ്, കെ.പി. ജയശ്രീ, കെ.പി. സൗദാമിനി എന്നിവർ പ്രസംഗിച്ചു.