ഡാം ശുചീകരിക്കണം
1533867
Monday, March 17, 2025 6:25 AM IST
ഊട്ടി: ഊട്ടി മാർളിമന്ദ് ഡാം ശുചീകരിക്കണമെന്ന ആവശ്യം ശക്തമായി. നഗരസഭാ പരിധിയിലെ വിവിധ ഭാഗങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത് ഈ ഡാമിൽ നിന്നാണ്. ഇവിടെ ശുചീകരണ പ്ലാന്റ് നിർമിക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെടുന്നതാണ്. രണ്ട് വർഷം മുന്പ് പ്ലാന്റ് നിർമിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ നിർമിച്ചിട്ടില്ല.