തേറ്റമല ഭഗവതി ക്ഷേത്രത്തിൽ ഉത്സവം ഇന്നു തുടങ്ങും
1533174
Saturday, March 15, 2025 6:19 AM IST
മക്കിയാട്: തേറ്റമല എസ്റ്റേറ്റ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഉത്സവം ഇന്നു മുതൽ 28 വരെ ആഘോഷിക്കും. ക്ഷേത്രം തന്ത്രി പെരികമന നാടുകാണി ഇല്ലം കുഞ്ഞിക്കൃഷ്ണൻ എന്പ്രാന്തിരി, മേൽശാന്തി സർപ്പങ്കള ഇല്ലം നാരായണൻ പ്രകാശൻ എന്പ്രാന്തിരി എന്നിവർ പൂജകളിൽ മുഖ്യകാർമികരാകും.