ഗൃഹ ഔഷധ നിർമാണ പരിശീലനം
1533858
Monday, March 17, 2025 6:19 AM IST
മാനന്തവാടി: സ്മോൾ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ(സിഡ്ബി), കേരള സ്റ്റേറ്റ് അസോസിയേഷൻ ഓഫ് ഫിനാൻഷ്യൽ ഇൻക്ലൂഷൻ ഇൻസ്റ്റിറ്റ്യൂഷൻസ്(കസാഫി)എന്നിവയുടെ സാന്പത്തിക സഹായത്തോടെ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഗൃഹ ഔഷധ നിർമാണത്തിൽ വനിതകൾക്ക് പരിശീലനം സംഘടിപ്പിച്ചു.
സൊസൈറ്റി ഓഡിറ്റോറിയത്തിൽ എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ പി.എ. ജോസ് അധ്യക്ഷത വഹിച്ചു. കസാഫി ജില്ലാ കോ ഓർഡിനേറ്റർ ടി.പി. വരുണ്‍ പദ്ധതി വിശദീകരണം നടത്തി.
മുനിസിപ്പൽ കൗണ്‍സിലർ ആലീസ് സിസിൽ, കസാഫി ഫീൽഡ് കോ ഓർഡിനേറ്റർ അനഘ ജോസ്, പ്രോജക്ട് കോ ഓർഡിനേറ്റർ ജാൻസി ജിജോ എന്നിവർ പ്രസംഗിച്ചു.
സിസിലി മോനിപ്പള്ളി ക്ലാസെടുത്തു. പ്രോജക്ട് കോ ഓർഡിനേറ്റർ ചിഞ്ചു മരിയ, റീജണൽ കോഓർഡിനേറ്റർമാരായ ലിജ കുര്യാക്കോസ്, ബിൻസി വർഗീസ്, ഷീന ആന്റണി, ബിൻസി വർഗീസ്, ജിനി ഷിനു എന്നിവർ നേതൃത്വം നൽകി.
വിവിധതരം ഗൃഹ ഔഷധങ്ങൾ വ്യക്തി, സ്വാശ്രയസംഘ തലങ്ങളിൽ ഉത്പാദിപ്പിച്ച് വിപണനം ചെയ്യുക, വരുമാനവർധക പദ്ധതികൾ ആരംഭിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിശീലനം നടത്തിയത്. പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സംരംഭം ആരംഭിക്കുന്നതിനു വായ്പ സൗകര്യവും സാങ്കേതിക സഹായവും നൽകും.