ഐഎൻടിയുസി കർമസേന വാർഡുതല സംഗമങ്ങളുടെ ജില്ലാതല ഉദ്ഘാടനം
1533861
Monday, March 17, 2025 6:25 AM IST
കൽപ്പറ്റ: ഐഎൻടിയുസി കർമസേന വാർഡുതല സംഗമങ്ങളുടെ ജില്ലാതല ഉദ്ഘാടനം മുട്ടിലിൽ ടി. സിദ്ദിഖ് എംഎൽഎ നിർവഹിച്ചു. ലഹരി വിൽപ്പനക്കാരെയും മറ്റു ക്രിമിനലുകളെയും സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് ഉജ്വല വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു. ഐഎൻടിയുസു ജില്ലാ പ്രസിഡന്റ് പി.പി. ആലി അധ്യക്ഷത വഹിച്ചു.
ബി. സുരേഷ്ബാബു, സി. ജയപ്രസാദ്, ഉമ്മർ കുണ്ടാട്ടിൽ, വി. ഉഷാകുമാരി, മോഹൻദാസ് കോട്ടക്കൊല്ലി, ഗിരീഷ് കൽപ്പറ്റ, എം.കെ. ജ്യോതിഷ്കുമാർ, പി.എൻ. ശിവൻ, കെ.എം. ഷിനോജ്, ജിനി തോമസ്, അരുണ്‍ദേവ്, കെ.യു. മാനു, കെ. അജിത, ഒ. ഭാസ്കരൻ, ആർ. ഉണ്ണിക്കൃഷ്ണൻ, നിസാം പനമരം, മണി പാന്പനാൽ, ഹർഷൽ കോന്നാടൻ, മുത്തലിബ് പഞ്ചാര, സുഹൈൽ, ഏലിയാമ്മ മാത്തുക്കുട്ടി, ജോഷി മാണ്ടാട്, ആയിഷ പള്ളിയാൽ എന്നിവർ പ്രസംഗിച്ചു.