ബഡ്സ് സ്കൂളിന് ഉപഹാരങ്ങൾ നൽകി
1533511
Sunday, March 16, 2025 6:05 AM IST
കൽപ്പറ്റ: സംസ്ഥാന ബഡ്സ് സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ മുണ്ടേരി ബഡ്സ് സ്കൂളിനു എംഎസ്എസ് വനിതാ വിംഗ് ലഭ്യമാക്കിയ ഉപഹാരങ്ങളും ക്രോക്കറി ഉപകരണങ്ങളും പോലീസ് ഇൻസ്പെക്ടർ ബിജു ആന്റണി ഹെഡ്മിസ്ട്രസ് സിജി ആന്റണിക്ക് കൈമാറി. എംഎസ്എസ് യൂണിറ്റ് സെക്രട്ടറി പോക്കു മുണ്ടോളി അധ്യക്ഷത വഹിച്ചു.
ജില്ലാ ജോയിന്റ് സെക്രട്ടറി സലീം അറക്കൽ മുഖ്യപ്രഭാഷണം നടത്തി. ജസീത ഡാലിയ, റീന ഷാജി, പി. ബിന്ദു, സീനത്ത് റഷീദ്, പി.ആർ. ബിന്ദു, കെ. മുൻസിന, അനസ് തെന്നാനി, പി.പി. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.