ധർണ നടത്തി
1533182
Saturday, March 15, 2025 6:19 AM IST
പുൽപ്പള്ളി: സംസ്ഥാന സർക്കാർ പഞ്ചായത്തുകൾക്കുള്ള പദ്ധതിവിഹിതം വെട്ടിച്ചുരുക്കിയതിനെതിരേയും ലൈഫ് ഭവന പദ്ധതി നടപ്പാക്കാത്തതിനെതിരേയും ആശാ വർക്കർമാരുടെ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി പുൽപ്പള്ളി ടൗണിൽ സർക്കാരുകളുടെ ജനവിരിദ്ധ നയങ്ങൾക്കെതിരേ ധർണ നടത്തി. കെപിസിസി നിർവാഹക സമിതിയംഗം കെ.എൽ. പൗലോസ് ഉദ്ഘാടനം ചെയ്തു.
പി.ഡി. ജോണി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ എൻ.യു. ഉലഹന്നാൻ, ബീന ജോസ്, ബ്ലോക്ക് പ്രസിഡന്റ് വർഗീസ് മുരിയൻകാവിൽ, ടി.എസ്. ദിലീപ് കുമാർ, പരിതോഷ് കുമാർ, സി.പി. കുര്യാക്കോസ്, ശിവരാമൻ പാറക്കുഴി, മുരളി പുറത്തൂട്ട്, ജോമറ്റ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.