ലഹരി വിരുദ്ധ കാന്പയിൻ സംഘടിപ്പിച്ചു
1533172
Saturday, March 15, 2025 6:14 AM IST
പുൽപ്പള്ളി: സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗം ഇല്ലാതാക്കാൻ പൊതു ജനങ്ങളെയും വിദ്യാർഥികളെയും ബോധവത്കരിക്കുന്നതിന്റെ ഭാഗമായി പെരിക്കല്ലൂർ ഗവ.ഹൈസ്കൂളിലെ ഗൈഡ്സ് യൂണിറ്റ് പരിക്കല്ലൂർ ടൗണിൽ ഫ്ളാഷ് മോബ് സംഘടിപ്പിച്ചു.
കാന്പയിനിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശവും പ്രതിജ്ഞയും നടത്തി. ഗ്രാമപഞ്ചായത്ത് അംഗം പി.എസ്. കലേഷ് ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് ഗിരീഷ് കുമാർ ജി.ജി. അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് പി.കെ. ജോണി, സംയുക്ത ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ പ്രസിഡന്റ് കെ.വൈ. വിനോദ്, ഗൈഡ്സ് കോഓർഡിനേറ്റർ സി. ഷീബ, സി.സി. കുമാരൻ, എം.ആർ. രഘു, ഇ.എം. മനു എന്നിവർ പ്രസംഗിച്ചു.