ശിശുമല കുരിശ് മല കയറ്റത്തിന് ഭക്തജന പ്രവാഹം
1533180
Saturday, March 15, 2025 6:19 AM IST
പുൽപ്പള്ളി: വയനാടിന്റെ മലയാറ്റൂരായ ശിശുമല മാർ തോമാശ്ലീഹായുടെ തീർഥാടന കേന്ദ്രത്തിൽ അന്പത് നോന്പാചരണത്തോട് അനുബന്ധിച്ച് നടന്ന കുരിശുമല കയറ്റത്തിന് ഭക്തജനപ്രവാഹം. മലയടിവാരത്തിൽ നിന്ന് ആരംഭിച്ച കുരിശിന്റെ വഴിക്ക് മരക്കുരിശുകളേന്തി നിരവധി വിശ്വാസികൾ പങ്കുചേർന്നു. തുടർന്ന് നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. ജയിംസ് ചെന്പക്കര, ഫാ. ബിജു മാവറ എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു.
വലിയ നോയന്പിലെ എല്ലാം വെള്ളിയാഴ്ച്ചകളിലും രാവിലെ 11 മുതലാണ് കുരിശുമല കയറ്റം. മുള്ളൻകൊല്ലി ഫൊറോനയുടെ കീഴിലുള്ള 12 ഇടവകയിൽ നിന്നുള്ള വിശ്വാസികളാണ് കുരിശിന്റെ വഴിയിൽ പങ്കുചേർന്നത്. പുൽപ്പള്ളി തിരുഹൃദയ ദേവാലയം, മരക്കടവ് സെന്റ് ജോസഫ്സ് ദേവാലയത്തിലെ വിശ്വാസികളാണ് മലയടിവാരത്തിൽ നിന്നുള്ള കുരിശിന്റെ വഴിക്ക് നേതൃത്വം നൽകിയത്. തുടർന്ന് നേർച്ച ഭക്ഷണം ഉണ്ടായിരുന്നു.