നാല് ആടുകളെ പുലി കൊന്നു
1533171
Saturday, March 15, 2025 6:14 AM IST
ഗൂഡല്ലൂർ: ശ്രീമധുര പഞ്ചായത്തിലെ ഏച്ചംവയലിൽ നാല് ആടുകളെ പുലി കൊന്നു. മുൻ വാർഡ് കൗണ്‍സിലർ സത്യന്റെ ആടുകളെയാണ് പുലി കൊന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. വീടിന് സമീപത്തെ കൂട്ടിൽ നിന്നാണ് ആടുകളെ പുലി ആക്രമിച്ചത്. ഇതുസംബന്ധിച്ച് വനംവകുപ്പിന് പരാതി നൽകി.