എം.ടി. അനുസ്മരണം നടത്തി
1533508
Sunday, March 16, 2025 6:05 AM IST
പുൽപ്പള്ളി: പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ എം.ടി. വാസുദേവൻ നായർ അനുസ്മരണം നടത്തി. എസ്എൻ ബാലവിഹാർ ഹാളിൽ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ ഒ.കെ. ജോണി ഉദ്ഘാടനം ചെയ്തു.
കെ.എസ്. വിജയൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ മുഖ്യപ്രഭാഷണവും താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി പി.കെ. സത്താർ അനുസ്മരണ പ്രഭാഷണവും നടത്തി.
ജോസ് പാഴൂക്കാരൻ, കെ.വി. ഗ്രേസി, പി. വാസു, കെ.ജെ. പോൾ, പി.വി. ജോയി, ഉഷ ബേബി, പി.എൻ. സജി എന്നിവർ പ്രസംഗിച്ചു