ഉന്നതികളിലെ കുട്ടികൾക്ക് ജനന സർട്ടിഫിക്കറ്റ് വിതരണം ചെയ്തു
1533819
Monday, March 17, 2025 5:23 AM IST
മാനന്തവാടി: വീടുകളിൽ ജനിച്ച ഗോത്ര വിഭാഗത്തിലെ കുട്ടികൾക്ക് കേരള മഹിളാ സമഖ്യ സൊസൈറ്റി, പഞ്ചായത്ത്, വില്ലേജ്, പട്ടികവർഗ വികസന വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജനന സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
തവിഞ്ഞാൽ പഞ്ചായത്തിലെ മോനിച്ചൻക്കുന്ന് ഉന്നതിയിൽ ജനന സർട്ടിഫിക്കറ്റ് വിതരണം പ്രസിഡന്റ് എൽസി ജോയ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എം.വി. ഷിജി അധ്യക്ഷത വഹിച്ചു.
പേര്യ ബ്ലോക്ക് ഡിവിഷൻ അംഗം സൽമ മോയിൻ, മഹിളാ സമഖ്യ ജില്ലാ റിസോഴ്സ് പേഴ്സണ്‍ വി.ആർ. രമ, സേവിനി പി. ലീല തുടങ്ങിയവർ പങ്കെടുത്തു. 81 അപേക്ഷകളിൽ 58 ജനന സർട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്.