വരൾച്ച, വന്യമൃഗശല്യം: കന്നുകാലി വളർത്തൽ ദുഷ്ക്കരം
1533178
Saturday, March 15, 2025 6:19 AM IST
സുൽത്താൻ ബത്തേരി: വനാതിർത്തി മേഖലകളിലെ കർഷകരുടെ ഉപജീവന മാർഗമായ കന്നുകാലി വളർത്തൽ പ്രതിസന്ധിയിൽ. കന്നുകാലികൾക്ക് നൽകാൻ തീറ്റയില്ല, കണ്ണ് തെറ്റിയാൽ കന്നുകാലികളെ പുലിയും കടുവയും പിടിച്ചു കൊണ്ടുപോകുന്ന അവസ്ഥയാണ്.
ശക്തമായ വെയിലിൽ തീറ്റപ്പുല്ല് കരിഞ്ഞുണങ്ങി നിൽക്കുകയാണ്. വെയിലേറ്റ് കന്നുകാലികൾ തളർന്ന് വീഴുകയും ചെയ്യുന്നു. വെയിതേക്കിൻ കുപ്പിനോട് ചേർന്ന വനാതിർത്തി ഗ്രാമങ്ങൾ ചൂടേറ്റ് പൊള്ളുകയാണ്. കർഷകർ കന്നുകാലികളെ വളർത്താൻ കഴിയാതെ വിറ്റഴിക്കുകയാണ്.
മുത്തങ്ങ രാന്പള്ളിയെന്ന വനഗ്രാമത്തിലും ഇതേ അവസ്ഥയാണ്. വനത്താൽചുറ്റപ്പെട്ട ഈ ഗ്രാമത്തിലെ മുപ്പതേക്കർ വയലിലാണ് ഇവിടെയുള്ള കർഷകർ കാലികളെ മേയ്ക്കുന്നത്. എന്നാൽ കരിഞ്ഞുണങ്ങി കിടക്കുകയാണ് വയൽ.