പാസ്പോർട്ട് സേവാ കേന്ദ്രം കൽപ്പറ്റയിൽ ആരംഭിക്കും: വീണ ആർ. ശ്രീനിവാസ്
1533181
Saturday, March 15, 2025 6:19 AM IST
കൽപ്പറ്റ: ജില്ലയിലെ ആദ്യ പാസ്പോർട്ട് സേവ കേന്ദ്രം കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിൽ ഏപ്രിലോടെ ആരംഭിക്കുമെന്ന് കേന്ദ്ര പോസ്റ്റൽ സർവീസ് ബോർഡ് അംഗം വീണ ആർ. ശ്രീനിവാസ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന ആസ്പിരേഷണൽ പദ്ധതികളുടെ ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
പോസ്റ്റൽ വകുപ്പ് നടപ്പാക്കുന്ന വിവിധ സന്പാദ്യ ഇൻഷ്വറൻസ് സേവനങ്ങൾ എല്ലാ വിഭാഗം ആളുകളിലേക്കും എത്തിക്കാൻ ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വകുപ്പുകൾ ഇടപെടൽ നടത്തണമെന്നും ബാങ്കിംഗ് സൗകര്യം ലഭ്യമല്ലാത്ത ഗ്രാമങ്ങളിൽ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കുമെന്നും യോഗത്തിൽ ബോർഡ് അംഗം പറഞ്ഞു.
ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അധ്യക്ഷയായ യോഗത്തിൽ കോഴിക്കോട് പോസ്റ്റ് ഓഫീസ് സീനിയർ സൂപ്രണ്ട് വി. ശാരദ, ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ബ്രാഞ്ച് മാനേജർ നിയ ലിസ് ജോസ്, തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി,
പോസ്റ്റൽ സർവീസ് നോർത്തേണ്‍ റീജണൽ ഡയറക്ടർ വി.ബി. ഗണേഷ് കുമാർ, തലശേരി ഡിവിഷൻ പോസ്റ്റ് ഓഫീസ് സുപ്രണ്ട് പി.സി. സജീവൻ, ജില്ലാ പ്ലാനിങ് ഓഫീസർ എം. പ്രസാദൻ, വിവിധ വകുപ്പ് ജില്ലാതല മേധാവികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു