യൂത്ത് കോണ്ഗ്രസ് പ്രതിഷേധം
1533866
Monday, March 17, 2025 6:25 AM IST
സുൽത്താൻ ബത്തേരി: തുഷാർ ഗാന്ധിയെയും മഹാത്മാഗാന്ധിയെയും അപമാനിക്കുകയും തുഷാർ ഗാന്ധിയെ റോഡിൽ തടയുകയും ചെയ്ത ആർഎസ്എസ് നടപടിയിൽ യൂത്ത് കോണ്ഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
ആർഎസ്എസിന്റെ വിചാരധാര കത്തിച്ചു. ജില്ലാ പ്രസിഡന്റ് അമൽ ജോയ്, സംസ്ഥാന സെക്രട്ടറി ലയണൽ മാത്യു, അഫ്സൽ പീച്ചു, നിത കേളു, ഹർഷൽ കോന്നാടൻ, കെ. ബിൻഷാദ്, അനീഷ് മീനങ്ങാടി, എ. രാഹുൽ, എബി മോളത്ത്, ഹാരിസ് കല്ലുവയൽ,
ജസ്റ്റിൻ, അജയ് മാങ്കൂട്ടം, ടോണി പുൽപ്പള്ളി, ഡി. വിനായകൻ, യൂനുസ് അലി, ജിബിൻ, കെ. ഹർഷൽ, ബേസിൽ സാബു, വി.എ. സഹൽ എന്നിവർ നേതൃത്വം നൽകി.