അന്തർദേശീയ നദീസംരക്ഷണ ദിനം ആഘോഷിച്ചു
1533818
Monday, March 17, 2025 5:23 AM IST
മാനന്തവാടി: കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് എഡ്യുക്കേഷൻ സെന്ററിൽ ജില്ലാ സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ നേതൃത്വത്തിൽ അന്തർദേശീയ നദീസംരക്ഷണദിനം ആഘോഷിച്ചു. കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി കണ്‍സർവേറ്റർ ആർ. കീർത്തി ഉദ്ഘാടനം ചെയ്തു. എഡ്യുക്കേഷൻ സെന്റർ കോഴ്സ് ഡയറക്ടർ ഡോ.എം.പി. അനിൽ അധ്യക്ഷത വഹിച്ചു.
ജില്ലാ സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സർവേറ്റർ എം.ടി. ഹരിലാൽ, വൈൽഡ് ലൈഫ് ഡിവിഷൻ അസിസ്റ്റന്റ് കണ്‍സർവേറ്റർ എ. ഷജ്ന കരീം, മാനന്തവാടി സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസർ പി. സുനിൽ,
സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ബി.പി. രാജു, ടി.ബി. സത്യൻ, ജി. ബാബു, സി.എ. വേണു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.ആർ. രാജേഷ്കുമാർ, സജി പ്രസാദ്, സി.ബി. കൃഷ്ണദാസ്, മുഹമ്മദ് ഹാഷിർ എന്നിവർ പ്രസംഗിച്ചു.