ബാങ്ക് ജീവനക്കാർ ധർണ നടത്തി
1533507
Sunday, March 16, 2025 6:05 AM IST
കൽപ്പറ്റ: രാജ്യവ്യാപകമായി 24,25 തീയതികളിൽ നടത്തുന്ന ദ്വിദിന പണിമുടക്കിന്റെ പ്രചാരണാർഥം ബാങ്ക് ജീവനക്കാർ ലീഡ് ബാങ്കിനു മുന്പിൽ ധർണ നടത്തി.
ബാങ്കുകളിലെ രണ്ട് ലക്ഷത്തിലധികം വരുന്ന ഒഴിവുകളിൽ ജീവനക്കാരെ നിയമിക്കുക, പ്രവൃത്തി ദിവസം ആഴ്ചയിൽ അഞ്ചാക്കുക, ഉഭയകക്ഷി ചർച്ചയിൽ തീർപ്പാക്കാത്ത പ്രശ്നങ്ങൾ പരിഹരിക്കുക, പുറംകരാർ ജോലികൾ നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. എഐബിഒസി ജില്ലാ ചെയർമാൻ സി.ജെ. ജോയി ഉദ്ഘാടനം ചെയ്തു.
എൻസി ബിഇ ജില്ലാ സെക്രട്ടറി കെ. സുമോദ്, ബിഇഎഫ്ഐ ജില്ലാ സെക്രട്ടറി കെ.കെ. റീന, കാനറ ബാങ്ക് എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി. ജെ. ജോയി,സിബിഒഎ ജില്ലാ സെക്രട്ടറി പി. ജിജോ എന്നിവർ പ്രസംഗിച്ചു. എഐബിഒസി ജില്ലാ സെക്രട്ടറി ജെ. അനിൽകുമാർ സ്വാഗതം പറഞ്ഞു.