ലഹരി വസ്തുക്കളുമായി യുവാവ് പിടിയിൽ
1533175
Saturday, March 15, 2025 6:19 AM IST
സുൽത്താൻ ബത്തേരി: ലഹരിവസ്തുക്കളുമായി യുവാവ് പോലീസ് പിടിയിലായി. പത്തനംതിട്ട മുല്ലശേരി കുന്പഴ വൈശാഖം വീട്ടിൽ ഹരികൃഷ്ണനെയാണ്(31) 0.46 ഗ്രാം എംഡിഎംഎയും 2.38 ഗ്രാം കഞ്ചാവും സഹിതം അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം മുത്തങ്ങയിൽ വാഹന പരിശോധനയിലാണ് ഇയാളുടെ കൈവശം ലഹരിവസ്തുക്കൾ കണ്ടെത്തിയത്. ഗുണ്ടിൽപേട്ട ഭാഗത്തുനിന്നു കാറിൽ വരികയായിരുന്നു ഹരികൃഷ്ണൻ.