മക്കിയാട് ബെനഡിക്ടിൻ ദേവാലയം തിരുനാളിന് ഒരുങ്ങി
1533854
Monday, March 17, 2025 6:19 AM IST
മക്കിയാട്: ബെനഡിക്ടിൻ ദേവാലയത്തിൽ വിശുദ്ധ ബെനഡിക്ടിന്റെ തിരുനാൾ 19, 20, 21 തീയതികളിൽ ആഘോഷിക്കും. 19ന് വൈകുന്നേരം അഞ്ചിന് ഫാ.വിൻസന്റ് കൊരണ്ടിയാർകുന്നേൽ കൊടിയേറ്റും.
5.30ന് തലപ്പുഴ അഗസ്റ്റീനിയൻ ആശ്രമം സുപ്പീരിയർ ഫാ. ആന്റണി മഠത്തിപ്പറന്പിലിന്റെ കാർമികത്വത്തിൽ ലത്തിൻ റീത്തിൽ കുർബാന. കണ്ണൂർ രൂപത വൈദികൻ ഫാ. പ്രിൻസ് നെല്ലരിയിൽ സന്ദേശം നൽകും.
20ന് വൈകുന്നേരം 5.30ന് പള്ളിക്കുന്ന് അമലോദ്ഭവമാതാ തീർഥാടനകേന്ദ്രം വികാരി റവ.ഡോ. അലോഷ്യസ് കുളങ്ങരയുടെ കാർമികത്വത്തിൽ കുർബാന. മലബാർ ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ് സന്ദേശം നൽകും.
രാത്രി ഏഴിന് വിശുദ്ധ ബെനഡിക്ടിന്റെ കുരിശടിയിലേക്ക് പ്രദക്ഷിണം, നേർച്ചഭക്ഷണം. 21ന് വൈകുന്നേരം 5.15ന് മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടത്തിന് സ്വീകരണം. 5.30ന് ബിഷപ് മാർ ജോസ് പൊരുന്നേടത്തിന്റെ പ്രധാന കാർമികത്വത്തിൽ സീറോ മലബാർ റീത്തിൽ ആഘോഷമായ തിരുനാൾ പാട്ടുകുർബാന, സന്ദേശം. രാത്രി 7.30ന് വി.ബെനഡിക്ടിന്റെ കപ്പേളയിലേക്ക് പ്രദക്ഷിണം, നേർച്ചഭക്ഷണം.