സ്നേഹഭവനത്തിന് ശിലയിട്ടു
1533865
Monday, March 17, 2025 6:25 AM IST
വടുവൻചാൽ: ഗവ.ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് സഹപാഠിക്ക് പിടിഎ, എസ്എംസി, എംപിടിഎ, നാട്ടുകാർ എന്നിവരുടെ സഹകരണത്തടെ മലയച്ചംകൊല്ലിയിൽ നിർമിക്കുന്ന വീടിന്റെ ശിലാസ്ഥാപനം അന്പലവയൽ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്ത് നിർവഹിച്ചു.
എസ്എംസി ചെയർമാൻ കെ.ജെ. ഷിജോ, പ്രിൻസിപ്പൽ കെ.വി. മനോജ്, എൻഎസ്എസ് ജില്ലാ കണ്‍വീനർ കെ.എസ്. ശ്യാൽ, പ്രോഗ്രാം ഓഫീസർ വി.പി. സുഭാഷ്, എൻഎസ്എസ് ലീഡർ സിൻസിബിൾ സെബാസ്റ്റ്യൻ, കെ.കെ. രാധാകൃഷ്ണൻ, എൻ.ജെ. ജോസ്, ടി.എം. സുബീർ, പി.വി. സുനിൽകുമാർ, കെ. ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.